പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: റോഡ് നിർമ്മാണത്തിലെ അപാകം അരോപിച്ച് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 11-ാം വാർഡിലെ കുളപ്പുറത്ത് നാവക്കാരിമുകിലാണ് മലിനജലം കെട്ടികിടക്കുന്നത്. ഇത് കാരണം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മലിനജലം കാരണം സമീപത്തെ വിടുകളിലെ കിണറുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്.
പഞ്ചായത്തിലും, വില്ലേജിലും പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് വി.സത്യൻ ഉൽഘാടനം ചെയ്തു. വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജയ് കിഷ്, പുനത്തിൽ ശശി എന്നിവർ സംസാരിച്ചു.

