പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ഡല്‍ഹി: പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), തിരുച്ചി സിവ (ഡിഎംകെ), മനോജ് ഝാ (ആര്‍ജെഡി) തുടങ്ങിയവര്‍ ശ്രീനഗറിലെത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകാന്‍ ഇടയുണ്ട്.
എന്നാല്‍, നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീര്‍ അധികൃതര്‍ അറിയിപ്പ് നല്കി. കശ്മീരില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സന്ദര്‍ശനം തടസ്സമുണ്ടാകുമെന്നാണ് വിശദീകരണം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ മുമ്ബും സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കുകയാണുണ്ടായത്. അനുമതി ലഭിച്ചാല്‍ ശ്രീനഗറിന് പുറത്തും നേതൃത്വം സന്ദര്‍ശിക്കാനിടയുണ്ട്.

