പ്രകൃതിയെ അറിഞ്ഞ് കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി നടത്തം

കൊയിലാണ്ടി: പ്രകൃതിയെ അറിഞ്ഞ് കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി നടത്തം. കുളം കണ്ട് ആവാസ വ്യവസ്ഥ പഠിച്ചും, പറമ്പിലെ ഫലവൃക്ഷ കൂട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയും പ്രകൃതി നടത്തം കൊണ്ട് വ്യത്യസ്തമാക്കി എടക്കാട് യൂണിയൻ എ. എൽ. പി സ്കൂളിലെ കുട്ടികളുടെ പരിസ്ഥിതി ദിനാചാരണം. സ്വയം നിർമിച്ച പ്രകൃതി സംരക്ഷണം സന്ദേശമാക്കിയ കാർഡുകളുമേന്തിയാണ് കുട്ടികൾ പ്രകൃതി നടത്തത്തിൽ പങ്കാളികളായത്. പ്രദേശത്തെ ചേലക്കുളവും വയലും കുട്ടികൾ സന്ദർശിച്ചു.

ഗ്രൻസ് ഗാർഡനും തറവാട് വീടിനോട് ചേർന്ന പറമ്പിലെ മുത്തശ്ശി മരങ്ങളും, പുതിയ അനുഭവമാണ് നൽകിയത്. സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈ നട്ട് കൗൺസിലർ ടി. മുരളീധരൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. അദ്ധ്യാപകൻ ഛന്ദസ് ആവാസ വ്യവസ്ഥയെ കുറിച്ച് കുട്ടികളോട് സംവദിച്ചു. പ്രധാനാധ്യാപിക ദീപ, ലേഖ, ചൈതന്യ, രാഗിത,,ആഷിക, ഹരീഷ് ബാബു, രാഹുൽ, പവേൽ എന്നിവർ പങ്കെടുത്തു.


