പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ. സുരേന്ദ്രന് അറസ്റ്റ് വാറന്റ്

കണ്ണൂര്‍: ശബരിമല കേസില്‍ ജാമ്യം കിട്ടായിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റ് ആയച്ചു. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്കുള്ള യാത്രയില്‍ പോലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരം അറിയിക്കും.
ശബരിമല കേസില്‍ പത്തനം തിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കയാണ് സുരേന്ദ്രന് പുതിയ കുരുക്ക്. അതിനിടെ കെ സുരേന്ദ്രനും ആര്‍ രാജേഷിനും ഉള്‍പ്പെടെ 69 പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത് .

