പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

പത്തനാപുരം: പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി സുരക്ഷാ വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പത്താനപുരം പാടത്ത് കലഞ്ഞൂര്‍ സ്വദേശി 19 വയസുള്ള ആഷിഖ് ആണ് മരിച്ചത്. കൃഷിയിടത്തിന്റെ സംരക്ഷണ വേലിയില്‍നിന്നാണ് ഷോക്കേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പത്താനാപുരത്ത് പാടത്ത് കുറച്ച് ദിവസങ്ങളായി എഐവൈഎഫ്-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതെ തുടര്‍ന്ന് മേഖലയില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. പെട്രോളിങ്ങിനെത്തിയ പോലീസ് സംഘത്തെ കണ്ട് ആഷിഖ് ഭയന്ന് ഓടുകയായിരുന്നു. ആഷിഖും മറ്റ് നാല് പേരും വഴിയരികില്‍ കൂടി നില്‍ക്കുകയായിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്യുകയും ഇവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ ആഷിഖും മറ്റ് നാല് പേരും ചിതറിയോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ സമീപത്തെ ഒരു കൃഷിയിടത്തിലെ സുരക്ഷാ വേലിയില്‍ നിന്നും ആഷിഖിന് വൈദ്യുതാഖാതമേല്‍ക്കുകയായിരുന്നു.

