പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം
കോഴിക്കോട്: കക്കോടിയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നല്ലളം, എലത്തൂർ, മാവൂർ സ്റ്റേഷനുകളിൽ ക്വാർട്ടേഴ്‌സുകൾ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിറ്റി പൊലീസ് മേധാവി എ വി ജോർജ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് പി. ശശിധരൻ അധ്യക്ഷത വഹിച്ചു.

ഡി.സി.പി സ്വപ്‌നിൽ എം മഹാജൻ, അസി. കമീഷണർമാരായ എൽ സുരേന്ദ്രൻ, പി കെ രാജു, കെ സുദർശനൻ, എ ഉമേഷ്, അസി. കമാൻഡണ്ട് ഉണ്ണികൃഷ്‌ണൻ, കെ.പി.ഒ.എ സംസ്ഥാന സെക്രട്ടറി സി ആർ ബിജു, പ്രേംജി നായർ, കെപിഎ ജില്ലാ സെക്രട്ടറി ജി എസ് ശ്രീജീഷ്, കെപിഒഎ ജില്ലാ സെക്രട്ടറി കെ ശശികുമാർ, രാജേന്ദ്ര രാജ, വി റീത്ത എന്നിവർ സംസാരിച്ചു. സി പ്രദീപ് കുമാർ സ്വാഗതവും കെ ആർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.





