പൊതുജന സഹകരണത്തോടെ കെ.എസ്.ആര്.ടി.സി.യെ ശക്തിപ്പെടുത്തുo; എ.കെ. ശശീന്ദ്രന്

കൊയിലാണ്ടി: പൊതുജന സഹകരണത്തോടെ കെ.എസ്.ആര്.ടി.സി.യെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് എന്‍.സി.പി.യില്‍ ചേര്‍ന്നവരെ മന്ത്രി ഹാരമണിയിച്ചു. ജില്ലാപ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. രമേശന് അധ്യക്ഷത വഹിച്ചു. പി. ചാത്തപ്പന്, പി.കെ.എം. ബാലകൃഷ്ണന്, കെ.ടി.എം. കോയ, ഇ.എസ്. രാജന്, ആവണേരി ശങ്കരന്, സി. ജയരാജ്, ചേനോത്ത് ഭാസ്കരന്, കെ.കെ. ശ്രീഷു, പത്താലത്ത് ബാലന്, എന്നിവര്‍ സംസാരിച്ചു.
