KOYILANDY DIARY.COM

The Perfect News Portal

പൈപ്പ് ലൈൻ പ്രവർത്തിയ്ക്കായുള്ള മെറ്റൽ മഴയിൽ ഒലിച്ചിറങ്ങി; റോഡിൽ നിന്ന് മെറ്റൽ നീക്കി അപകടം ഒഴിവാക്കി ഐടിഐയിലെ വിദ്യാർത്ഥികൾ

കൊയിലാണ്ടി നഗരസഭയിലെ 19-ാം വാർഡിലെ ഐടിഐ – കാക്രാട്ടുകുന്ന് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി ദിവസങ്ങൾക്കുള്ളിൽ കാക്രാട്ടുകുന്ന് ഉപറോഡിൽ യു എൽ സി സിയുടെ പൈപ്പ് ലൈൻ ഇട്ട് മെറ്റൽ ചെയ്ത് ഉറപ്പിക്കാതെ പോയതിൻ്റെ ഭാഗമായി ഇന്നലെ പെയ്ത മഴയിൽ മെറ്റൽ പൂർണമായും ഒലിച്ചിറങ്ങി. മെറ്റൽ ഐടിഐ റോഡിൽ വന്ന് നിറയുകയും ഏറ്റവും അപകടകരമായ അവസ്ഥവരുകയും ചെയ്ത സാഹചര്യത്തിൽ വാർഡ് കൗൺസിലർ ശ്രീജാറാണിയുടെ നേതൃത്വത്തിൽ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഐ ടി ഐ പ്രധാന അദ്ധ്യാപകൻ മുരളി മാസ്റ്ററും, അദ്ധ്യാപകരും,  വിദ്ധ്യാർത്ഥികളും നാട്ടുകാരുടേയും സഹായത്തോടെ റോഡ് മെറ്റൽ നീക്കി അപകടം ഒഴിവാക്കി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലർ പറഞ്ഞു.
Share news