പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നഗരസഭാ പരിധിയില്‍ പാര്‍ക്ക് ചെയ്യരുത്

കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നഗരസഭാ പരിധിയില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തരുതെന്ന് ട്രാഫിക് അഡ്വൈസറി യോഗത്തില്‍ തീരുമാനം. കെ.എം. പെര്‍മിറ്റ് നമ്പര്‍ ഓട്ടോറിക്ഷയുടെ നാലുവശത്തും പ്രദര്‍ശിപ്പിക്കണം. ഓട്ടോ പാര്‍ക്കിങ് ഇല്ലാത്ത സ്ഥലത്ത് ഓട്ടോകള്‍ നിര്‍ത്തരുത്.
ടൗണ്‍ഹാളിന് മുന്നിലെ പാര്‍ക്കിങ് നിര്‍ത്തലാക്കും. ഓട്ടോകള്‍ ബസ്സ്റ്റാന്‍ഡ് അനക്സ് കെട്ടിടത്തിന് പടിഞ്ഞാറു വശത്തുകൂടി പ്രവേശിച്ച്, തെക്കുഭാഗത്ത് പാര്‍ക്ക് ചെയ്ത് വടക്കുഭാഗത്തുകൂടി റോഡിലേക്ക് പ്രവേശിക്കണം. ടൗണ്‍ഹാളിന് മുന്നില്‍ ബസ് നിര്‍ത്താന്‍ പാടില്ല. താലൂക്കാശുപത്രിയുടെ വടക്കുഭാഗത്തെ ഗേറ്റിനടുത്ത് ബസ് സ്റ്റോപ്പ് അനുവദിക്കും.

ദേശീയപാതയില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. ആര്.ടി.ഒ. ഓഫീസിന് മുന്നില്‍ നിര്‍മിച്ച വരമ്പ് (ഹമ്പ്) നീക്കം ചെയ്യാന്‍ എന്‍.എച്ച്. അധികൃതരോട് ആവശ്യപ്പെടും. പാര്‍ക്കിങ് സ്ഥലം തീരുമാനിക്കുന്നതിന് ട്രാഫിക് എസ്.ഐ.യെയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളെയും ചുമതലപ്പെടുത്തി.

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് കൊണ്ടുവരുന്ന വാഹനങ്ങള്‍ ഒരു ദിവസം മുമ്പെ ഓണ്‍ലൈന്‍ വഴി ഫീസടയ്ക്കണമെന്നും ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ വഴി ഫീസടച്ച്, രജിസ്ട്രേഷന് തിയ്യതിക്ക് തന്നെ ഹാജരാകണമെന്നും കൊയിലാണ്ടി ജോ.ആര്.ടി.ഒ. എ.കെ. ദിലു അറിയിച്ചു.

