പെരുവട്ടൂർ എൽ.പി.സ്കൂളിൽ നിറച്ചാർത്ത്

കൊയിലാണ്ടി: പെരുവട്ടൂർ എൽ .പി .സ്കൂളിലെ വിദ്യാർത്ഥികൾ ക്യാൻവാസിലെ ചിത്രങ്ങൾക്ക് പുതുജീവൻ നൽകി. സ്കൂളിലെ ചിത്രകാരൻമാർ ഒത്തു ചേർന്നാണ് വ്യത്യസ്തങ്ങളായ രൂപങ്ങൾക്ക് ചായം നൽകിയത്. മാൻപേടയും , കാളവണ്ടിയും, പൂക്കുടയും, പൂവുമെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. 50 വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഒരു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. ചിത്രങ്ങൾ ഫ്രെയിം ചെയ്ത് സൂക്ഷിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഹെഡ്മാസ്റ്റർ എ.ടി.സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.
