പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്.ടി.സി. ബസ് അനുവദിക്കണം

പേരാമ്പ്ര: ചേനായി-ആവള-ഗുളികപ്പുഴ വഴി പേരാമ്പ്രയില്‍നിന്ന് പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്.ടി.സി. ബസ് അനുവദിക്കണമെന്ന് ജനതാദള്‍ (യു) പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ബാലഗോപാലന് അധ്യക്ഷത വഹിച്ചു.
കെ.കെ. പ്രേമന്, കല്ലോട് ഗോപാലന്, കെ.പി. രവീന്ദ്രന്, കെ.സി. രാധാകൃഷ്ണന്, എന്‍.പി.ബാബു, അനീഷ് കല്ലോട്, എ.കെ.അഭിലാഷ്, സിന്ധു കാപ്പുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

