പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ വീണ്ടും വാഹനാപകടം

നാദാപുരം: അപകടം തുടര്‍ക്കഥയായ നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ വീണ്ടും വാഹനാപകടം. ഓംമ്നി വാനും ഓട്ടോയും തിങ്കളാഴ്ച വൈകുന്നേരമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വാഹനങ്ങളും തലശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്നു. തൂണേരി കാണാഞ്ചേരി ജാനു(55), മകന്‍ സുരേന്ദ്രന്‍(40), കാണാഞ്ചേരി സുമ(55) എന്നിവരെ പരിക്കുകളോടെ തലശ്ശേരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവര്‍ സുലൈമാനെ ചൊക്ലി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
കായപ്പനിച്ചി ചെറുകുളം ബസ് സ്റ്റോപ്പിനടുത്തുവെച്ചാണ് അപകടമുണ്ടായത്. ഓമ്നിവാന്‍ ഏറക്കുറെ പൂര്‍ണമായും തകര്‍ന്നു. ആസ്പത്രിയിലെ ചികിത്സയും കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഓംമ്നി വാനിലുണ്ടായിരുന്നവര്‍.

കടങ്ങള്‍ തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. പോലീസിന്റെ പരിശോധനയ്ക്ക് കുറവുവരുന്ന ഘട്ടത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

