പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍
പത്തനംതിട്ട: കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. കടമ്മനിട്ട സ്വദേശി സജില്‍(20) ആണ് പിടിയിലായത്. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി, പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ശരീരത്തില്‍ 80ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിന്റെ ദേഷ്യത്തിലാണ് സജില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.

