KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് വാഹനാപകടത്തിൽ ഓരാൾ മരിച്ചു

കൊയിലാണ്ടി: തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തലശ്ശേരി പാനൂർ മേലെ പൂക്കോത്ത് സ്വദേശി ഹർഷനാണ് മരിച്ച്ത്. ഇന്ന് പുലർച്ചെ 5.45 ഓടെ പൂക്കാട് പഴയ ഊർവ്വശി തിയേറ്ററിന് സമീപമായിരുന്നു സംഭവം.

16 പേരടങ്ങിയ സംഘം ടെംബോ ട്രാവലറിൽ പഴനി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടനത്തിന്‌ശേഷം തിരിച്ചവരുമ്പോൾ എതിർ ദിശയിൽനിന്ന് വന്ന മധ്യപ്രദേശ് റജിസ്‌ട്രേഷനുള്ള നാഷണൽ പെർമിറ്റ്‌ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവരുടെ വാഹനത്തിന്റെ ഇടത്‌ഭാഗം ഇടിച്ച് തകർക്കപ്പെട്ടു.

ഉടൻ പരിക്കേറ്റവരുമായി മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് ഹർഷൻ മരിച്ചത്. മറ്റുള്ളവരെ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാമ്. മരണപ്പെട്ട ഹർഷൻ കോയമ്പത്തൂരിൽ ബിസിനസ്സ് നടത്തുകയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *