പൂക്കാട് രണ്ടു കടകളില്‍ മോഷണ ശ്രമം

കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിലെ രണ്ടു കടകളില്‍ മോഷണ ശ്രമം. ശിവശക്തി പൂജ സ്റ്റോര്‍, ന്യൂ പൂക്കാട്ടില്‍ സ്റ്റോര്‍ എന്നിവയിലാണ് മോഷണശ്രമം. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞു. അടി വസ്ത്രം മാത്രമാണ് ഇയാള്‍ ധരിച്ചത്. കൈയ്യുറ ധരിക്കുകയും മുഖം മറക്കുകയും ചെയ്തിട്ടുണ്ട്.
