പൂക്കാട് കലാലയത്തില്‍ വാഗീശ്വരി നേത്രോന്മീലനം നടത്തി

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ തയ്യാറാക്കിയ ചുമര്‍ചിത്രം വാഗീശ്വരി നേത്രോന്മീലനം നടത്തി. ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ മിഴിവരയ്ക്കല്‍ ചടങ്ങായ നേത്രോന്മീലനം നിര്‍വഹിച്ചത്. കലാലയത്തിലെ ചുമര്‍ച്ചിത്ര അധ്യാപകന്‍ സതീഷ് തായാട്ടും ചുമര്‍ച്ചിത്രവിഭാഗം വിദ്യാര്‍ഥികളുമാണ് കേരളീയ ചുമര്‍ച്ചിത്ര ശൈലിയില്‍ ചിത്രം തയ്യാറാക്കിയത്. ഈ വിഭാഗത്തില്‍ നാലുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, യു.കെ.രാഘവന്‍, ബാലന്‍ കുനിയില്‍, കെ.ശ്രീനിവാസന്‍, സുധീഷ് കുമാര്‍, സതീഷ് തായാട്ട് എന്നിവര്‍ സംസാരിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ നേതൃത്വത്തില്‍ കേളിയും അരങ്ങേറി.
