KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം കളിആട്ടം മാമ്പഴക്കാലം സമാപിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം തിരുവനന്തപുരം സംസ്‌കൃതിഭവന്റെ സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി നടത്തിയ കളിആട്ടം മാമ്പഴക്കാലം സമാപിച്ചു. കഴിഞ്ഞ 4 ദിവസങ്ങളിലായി നിരവധി പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. ഇന്നലെ കുട്ടികളുടെ ഒത്തുചേരൽ, നാടക വ്യായാമങ്ങൾ, നാടകക്കളരി എന്നിവ അരങ്ങേറി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.ശ്രീനിവാസൻ സ്വാഗതവും ബാലൻ കുനിയിൽ അദ്ധ്യക്ഷതയും വഹിച്ചു.

Share news