പൂക്കാട് കലാലയം കളിആട്ടം 2017 ഏപ്രിൽ 6 മുതൽ 11 വരെ
കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളിആട്ടം 2017 ഏപ്രിൽ 6 മുതൽ 11 വരെ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു. കുട്ടികളുടെ ദേശീയ നാടകോത്സവം, പഠനോൽസവം, കുട്ടി കളിആട്ടം, നാടകയാത്രകൾ. എന്നിവയാണ് പരിപാടികൾ. ഏപ്രിൽ 6 ന് പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകും. കേമ്പിൽ പങ്കെടുക്കാൻ താല്പര്യമുളള ഒന്നു മുതൽ ഒമ്പത് വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കലാലയം ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ മാർച്ച് 31നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446732728 നമ്പറിൽ ബന്ധപ്പെടണം.
