KOYILANDY DIARY.COM

The Perfect News Portal

പു​തി​യ റേ​ഷ​ൻ കാ​ർ​​ഡ് വി​ത​ര​ണം ഇന്നു മു​ത​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തും. റേ​ഷ​ൻ​കാ​ർ​ഡു​ട​മ​യോ കാ​ർ​ഡി​ലെ അം​ഗ​മോ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും പ​ഴ​യ റേ​ഷ​ൻ കാ​ർ​ഡും സ​ഹി​തമെത്തി പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് കൈ​പ്പ​റ്റ​ണം.​ ആ​ധാ​ർ ന​ന്പ​ർ ന​ൽ​കാ​ത്ത​വ​ർ​ക്ക് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ൽ​കാ​വു​ന്ന​താ​ണ്. പൊ​തു​വി​ഭാ​ഗ​ത്തി​ന് 100 രൂ​പയും മു​ൻ​ഗ​ണ​ന വി​ഭാ​ഗത്തിന് 50 രൂ​പയും നൽകണം.

സ്ഥ​ലം, ക​ട ന​ന്പ​ർ ബ്രാ​ക്ക​റ്റി​ൽ എ​ന്നീ ക്ര​മ​ത്തി​ൽ : ഇ​ന്ന് പെ​രി​ങ്ങ​ളം (75), പെ​രു​മ​ണ്ണ (69), പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ (70), കാ​യ​ലം (98), വെ​ള​ളി​പ​റ​ന്പ് (76), നാ​ളെ പെ​രു​വ​യ​ൽ (97), പ​യ്യ​ടി​മീ​ത്ത​ൽ (71), മു​ണ്ടുപാ​ലം (72), കു​റ്റി​ക്കാ​ട്ടൂ​ർ (77), കു​റ്റി​ക്കാ​ട്ടൂ​ർ (78).

കോ​ഴി​ക്കോ​ട് (നോ​ർ​ത്ത്) സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലെ 1,164, 5 കടകളിൽ ഇന്നും 116,117,101 കടകളിൽ നാളെയും 4,9,2 എന്നിവിടങ്ങളിൽ മൂന്നിനുമാണ് കാർഡ് വിതരണം. മ​റ്റു ക​ട​ക​ളി​ലെ വിതരണ തീയതി പി​ന്നീ​ട് അ​റി​യി​ക്കും.

Advertisements

വി​ത​ര​ണ കേന്ദ്രത്തിൽ മാറ്റം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സൗ​ത്ത് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലെ 48, 50, 51, 52 എ​ന്നീ ക​ട​ക​ളി​ലെ റേ​ഷ​ൻ​കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം പ​ഴ​യ കോ​ർപ​റേ​ഷ​ൻ ഓ​ഫീ​സ് (കു​ടും​ബ​ശ്രീ പ്രോ​ജ​ക്ട് ഓ​ഫീ​സ്) പ​രി​സ​ര​ത്തു നി​ന്നും ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ർ (സൗ​ത്ത്) അ​റി​യി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *