പുതിയ കുഴൽ കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു: ജില്ലാ കളക്ടർ

കോഴിക്കോട്: സ്വകാര്യ കുഴൽ കിണർ നിർമ്മാതാക്കൾ പുതിയ കുഴൽ കിണറുകൾ കുഴിക്കുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മേയ് അവസാനം വരെയാണ് നിരോധനം. ജില്ലയിലെ പാറക്കുളങ്ങൾ കുടിവെളള ഉപയോഗത്തിന് പര്യാപ്തമാണോയെന്ന് പരിശോധിച്ച് ഏറ്റെടുക്കും. ഇത്തരം ജലസ്രോതസ്സുകളിൽ നിന്ന് മറ്റുളളവർ ജലചൂഷണം നടത്തുന്നത് തടയും.
