പുതുപ്പാടി പ്രാഥമികാരോഗ്യകേന്ദ്രം കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു

പുതുപ്പാടി: പ്രാഥമികാരോഗ്യകേന്ദ്രം കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇതിനായി 150 വൊളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന 37 സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
കഴിഞ്ഞകൊല്ലം മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യം കണക്കിലെടുത്താണ് മഴക്കാലപൂര്‍വ ശുചീകരണത്തിനും കൊതുകിന്റെ ഉറവിട നശീകരണത്തിനും തുടക്കംകുറിച്ചത്.
അടിവാരം ചിപ്പിലിത്തോട്, മുപ്പതേക്ര എന്നിവിടങ്ങളില്‍ ഉറവിട നശീകരണം നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍, ലിസാ കോളേജ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തിന് പങ്കാളികളായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വേണുഗോപാല്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്ബര്‍ പി.വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ഒ.കെ. ജനാര്ദനന്, അബ്ദുള്‍ഗഫൂര്‍, പി.കെ. സുകുമാരന്‍, കെ. ബിജീഷ്, കെ.കെ. ബൈജു, കുര്യന് ജോസ് എന്നിവര്‍ സംസാരിച്ചു.

