പുതുക്കി പണിത അരയൻകാവ് റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുതുക്കി പണിത അരയൻകാവ് റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്ഥിവികസനഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡ് പുനർനിർമ്മിച്ചത്. നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. വി.വി. മുഹമ്മദ്, എ.വി. മോഹനൻ, ടി.സി. നിസാർ, അഡ്വ: എസ്.സുനിൽ മോഹൻ, പി.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. എ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും, ടി.എ. മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു.
