പുതിയ റേഷൻകാർഡ് : അർഹരെ മുൻഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണം: സിപിഐ എം

കോഴിക്കോട് : പുതിയ റേഷന്‍കാര്‍ഡില്‍ അര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍നിന്നും ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അര്‍ഹരെ ഒഴിവാക്കുകയും, അനര്‍ഹരെ ഉള്‍പ്പെടുത്തുകയും ചെയ്ത അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി ഉണ്ടാകണം. ജില്ലാ കേന്ദ്രത്തിന്റെയും, സിവില്‍ സപ്പൈസ് വകുപ്പിന്റെയും ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ച് അടിച്ചേല്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ നിയമത്തില്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ ഭൂരിപക്ഷ കുടുംബങ്ങളെയും റേഷന്‍ ആനൂകൂല്യത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച നവലിബറല്‍ നയങ്ങളാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ പ്രതിസന്ധിയിലാക്കിയത് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

