പിഷാരികാവ് വികസന പ്രവർത്തനങ്ങൾ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ചിറ നവീകരണത്തിന് 3 കോടി 40ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചു. ജലശ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് പ്രത്യേകം പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സജ്ജീവ് മാറോളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ; കെ സത്യൻ, ദേവസ്വം ബോർഡ് മെമ്പർ വി.ടി സുരേന്ദ്രൻ, നഗരസഭ കൗൺസിലർ ബുഷറ കുന്നോത്ത്, യു.രാജീവൻ മാസ്റ്റർ, വായനാരി വിനോദ്, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ അജിത്ത്, ഇളയിടത്ത് വേണുഗോപാൽ, അഡ്വ: ടി.കെ രാധാകൃഷ്ണൻ, പി.കെ അരവിന്ദൻ, വി.പി ഭാസ്ക്കരൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് ബാലകൃഷ്ണൻ നായർ സ്വാഗതവും ഉണ്ണികൃഷ്ണൻ മരളൂർ നന്ദിയും പറഞ്ഞു.
