പിഷാരികാവ് ദേവസ്വം ചികിത്സാ ധന സഹായം വിതരണം ചെയ്യുന്നു

കൊയിലാണ്ടി: നിര്‍ധനരും മാരകരോഗങ്ങള്‍ പിടിപ്പെട്ടവരുമായ 200 പേര്‍ക്ക് കൊല്ലം പിഷാരികാവ് ദേവസ്വം ചികിത്സാ ധന സഹായം വിതരണം ചെയ്യുന്നു. കൊയിലാണ്ടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാ ഫോറം ക്ഷേത്രം ഓഫീസില്‍നിന്നു ലഭിക്കും.
രോഗവിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പുകളും, രോഗം സംബന്ധിച്ച് ഡോക്ടറുടെ സാക്ഷ്യപത്രവും, വരുമാന സര്‍ട്ടിഫിക്കറ്റും (അസ്സല്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ നവംബര്‍ 15-നുള്ളില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍, പിഷാരികാവ് ദേവസ്വം, കൊല്ലം, കൊയിലാണ്ടി എന്ന വിലാസത്തില്‍ ലഭിക്കണം.

