പിഷാരികാവ് ദേവസ്വം ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആരംഭിച്ചു

കൊയിലാണ്ടി; കൊല്ലം പിഷാരികാവ് ദേവസ്വം ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ്ങിന്റെ ഉദ്ഘാടനം പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് സുമിത്രാ ഭാസ്‌കര്‍ നിര്‍വ്വഹിച്ചു. ട്രസ്റ്റിബോര് ഡ് ചെയര്‍മാന്‍ പി.നാരായണന്‍ കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പി.എന്‍.ബി. ചീഫ് സുനിത, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ ടി.കെ.രാജേഷ്, പ്രമോദ് തുന്നോത്ത്, എം.വി.കൃഷ്ണന്‍, പി. കെ.ബാലകൃഷ്ണന്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഇ.എസ്.രാജന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സി.ഓഫീസര്‍ യു.വി.കുമാരന്‍ സ്വാഗതവും, വി.കെ.അശോകന്‍ നന്ദിയും പറഞ്ഞു.
