പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. മേല്‍ശാന്തി എന്‍. നാരായണന്‍മൂസ് തിരി പകര്‍ന്നതോടെ ഭക്തര്‍ കാര്‍ത്തികദീപം തെളിയിച്ചു. ക്ഷേത്ര ക്ഷേമ സമിതി കാര്‍ത്തികപ്പുഴുക്കും പായസവും വിതരണംചെയ്തു. ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറിനെ ആദരിക്കലും കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരിയുമുണ്ടായിരുന്നു.
