പിഷാരികാവ് കാളിയാട്ട മഹോത്സവം: കമ്മിറ്റി രൂപവത്കരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 26-ന് കൊടിയേറും. ഏപ്രില്‍ ഒന്നിന് വലിയ വിളക്കും രണ്ടിന് കാളിയാട്ടവുമാണ്. കാളിയാട്ട മഹോത്സവക്കമ്മിറ്റി ഭാരവാഹികളായി ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍ (ചെയര്മാന്), ഇ.എസ്. രാജന്, ശ്രീജിത്ത് അക്ലികുന്നത്ത് (വൈസ് ചെയര്മാന്), ഇ. പ്രശാന്ത് (ജനറല്‍ കണ്‍വീനര്‍), എക്സിക്യുട്ടീവ് ഓഫീസര്‍ കെ. കുമാരന് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ഇ.ആര്.ഉണ്ണികൃഷ്ണന് നായര്‍, ഇളയിടത്ത് വേണുഗോപാല്‍, പി.ബാലന് നായര്‍, പി. നാരായണന്‍കുട്ടി നായര്‍, സി.ആര്. മനേഷ്, എന്‍.പുഷ്പരാജ്, ശശിന്ദ്രന് മുണ്ടയ്ക്കല്‍ , ഇ.എസ്. രാജന് എന്നിവര്‍ സംസാരിച്ചു.

