പിതാവിന്റെ മരണവിവരം അറിഞ്ഞെത്തിയ മകള്‍ കുഴഞ്ഞു വീണു മരിച്ചു
ചേര്‍ത്തല: പിതാവിന്റെ മരണവിവരം അറിഞ്ഞെത്തിയ മകള്‍ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഭൂതത്താന്വെളി വീട്ടില്‍ കുമാരന്(89) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.
വിവരമറിഞ്ഞ് കലവൂരിലെ ഭര്‍തൃഗൃഹത്തിലായിരുന്ന മകള്‍ ശാശ്വത (65) മരണവീട്ടിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം സമീപത്ത് ചിതയൊരുക്കി ഞായറാഴ്ച രാത്രി തന്നെ നടത്തി.

മാധവിയാണു കുമാരന്റെ ഭാര്യ. മറ്റു മക്കള്‍: കാര്ത്തികേയന്, ഷൈലജ (ക്ലാര്‍ക്ക്, മുന്‍സിഫ് കോടതി, ചേര്‍ത്തല), സിന്ധു. മരുമക്കള്‍: സുശീല, മധു. കലവൂര്‍ പറച്ചിക നികര്‍ത്തില്‍ പരേതനായ രമണന്റെ ഭാര്യയാണു ശാശ്വത. മക്കള്‍: രമ്യ, രഞ്ജിത് (കസ്റ്റംസ് ഓഫീസ്, കൊച്ചി).




