പിണറായി വിജയന് പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി
തിരുവനന്തപുരം> നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവത്തിന് കൈമാറി. രാവിലെ ഒമ്പതരയോടെ രാജ്ഭവനിലെത്തിയാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാറിലെ മന്ത്രിമാരുടെ പട്ടിക കൈമാറിയത്.
ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് പുതിയ സര്‍ക്കാരിനെ കാണുന്നതെന്നും ജനങ്ങളുടെ പ്രതിക്ഷ നിറവേറ്റുന്ന സര്‍ക്കാരായിരിക്കും ചുമതലയേല്‍ക്കുകയെന്ന് പിണറായി പറഞ്ഞു.സത്യപ്രതിജ്ഞക്ക് ശേഷം വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്ന് പിണറായി പറഞ്ഞു. വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

