പിണറായി ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍

കണ്ണൂര്‍: ധര്‍മ്മടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പു ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയില്‍. പിണറായിയിലെ പ്രജിത്തിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചു.പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന മൂന്നൂറടി നീളമുള്ള ഫ്ളക്സും പ്രദേശത്ത് ഒട്ടിച്ചിരുന്ന പോസ്റ്ററുകളുമാണ് ആര്‍എസ്എസുകാര്‍ കഴിഞ്ഞദിവസം നശിപ്പിച്ചത്. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ പലയിടങ്ങളിലും ആര്‍എസ്എസ് അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് ഫ്ളക്സുകള്‍ നശിപ്പിച്ചതെന്നു കരുതുന്നു.

