പി കെ ശശിക്കെതിരായ ആരോപണം പാർടി പരിശോധിക്കും: യെച്ചൂരി

പാലക്കാട്: ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ ആരോപണം സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി
അതേസമയം അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നിട്ടുള്ളതെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് പി കെ ശശി പറഞ്ഞു. നല്ല ജനപ്രതിനിധിയായാണ് താൻ മുന്നോട്ട് പോകുന്നത്. അതു നാട്ടിലെ ജനങ്ങൾക്കറിയാമെന്നും പി കെ ശശി പറഞ്ഞു.

