പി.കെ. ശശി എംഎല്‍എയ്ക്കെതിരെ കര്‍ശന നടപടി: സിപിഎം

പാലക്കാട്: ലൈംഗികപീഡന കേസില്‍ ആരോപണവിധേയനായ പി.കെ. ശശി എംഎല്‍എയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ശശിക്കെതിരെ നടപടി വേഗത്തിലാക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി കഴിഞ്ഞു.
ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന് ഉടനെ തന്നെ രേഖപ്പെടുത്തും. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സിഐടിയു ജില്ലാ പ്രസിഡന്റ് ചുമതലയില്‍ നിന്നും ശശിയോട് മാറി നില്ക്കുവാനും ആവശ്യപ്പെടുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിളിച്ചുവരുത്തിയിരുന്നു.

