പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന് ഹൈകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്ബോള്‍ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം.
ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തന് ഹൈകോടതിയെ സമീപിച്ചത്. ഗു രുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹരജിക്കാരന് ആവശ്യപ്പെട്ടത്.

2012ലാണ് പി.കെ. കുഞ്ഞനന്തന് വിചാരണ കോടതി തടവുശിക്ഷ വിധിച്ചത്. തടവുശിക്ഷക്കിടെ ശസ്ത്രക്രിയക്ക് വിധേയനായെന്നും നട്ടെല്ലില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗത്തെ ഡിസ്കിനെ തേയ്മാനം ഉണ്ടെന്നും പ്രായം 72 ആയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതുപ്രകാരം വിശദ റിപ്പോര്‍ട്ടിനായി മെഡിക്കല്‍ ബോര്‍ഡിനെ ഹൈകോടതി നിയോഗിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് കുഞ്ഞനന്തന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ഹൈകോടതിക്ക് നല്‍കിയിരുന്നു.

