പി. എച്ച്. സി. മണ്ടോക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കീഴരിയൂർ പി. എച്ച്. സി. മണ്ടോക്കുഴി റോഡ് മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. ഉദ്ഘാടനം ചെയ്തു. കീഴരിയൂർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, പഞ്ചായത്ത് അംഗങ്ങളായ സാബിറ നടക്കണ്ടി, ഒ. കെ. കുമാരൻ, രജിത കെ. എം, സവിത നിരത്തിന്റെ മീത്തൽ, കെ. ബാബു, രാജശ്രീ കോഴിപ്പുറത്ത്, ടി. പി. അബു, എം. പി. നാരായണൻ, ഗിരിജ മനത്താനത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

