പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശേരി സ്വദേശി ഷാജിയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി പറപ്പൂര് മുള്ളൂര്‍ കായലിനു സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതിയിലെ ക്രമക്കേടിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി സെക്രട്ടറി അവധിയിലായിരുന്നുവെന്നുമാണ് വിവരം. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിക്കാന്‍ വന്ന സെക്രട്ടറിയെ ഭരണ സമിതി അതിന് അനുവദിച്ചിരുന്നില്ല.

