പാലോറ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കം ഉപേക്ഷിക്കുക

കൊയിലാണ്ടി: പാലോറ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി പാരന്റെ്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷ നടക്കുന്ന അവസരത്തില്‍ സ്കൂളിന് പുറത്ത് ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. നാട്ടുകാര്‍ വിളിച്ചു വരുത്തിയതനുസരിച്ച് അത്തോളി പോലീസെത്തി ഒരു വിദ്യാര്‍ഥിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഈ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ടി.പി. ദിനേശന് നേരിട്ട് പോയി ജാമ്യത്തിലെടുത്ത് കൊണ്ടുവരികയും പരീക്ഷ എഴുതിപ്പിക്കുകയുമായിരുന്നു. ഇതിനെയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാനും പ്രശ്നം തീര്‍ക്കാനും ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവ് യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പ്രശ്നം പരിഹരിച്ചതായിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് സ്കൂളിനെയും പ്രിന്‍സിപ്പലിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുന്നതെന്ന് പാരന്റ്സ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് കെ. അനിത അധ്യക്ഷത വഹിച്ചു. മാനേജര്‍ എന്‍.കെ.വിശ്വനാഥന് നായര്‍, പി. ഷാജി, എം. ബാലകൃഷ്ണന് നമ്പ്യാര്‍, പ്രിന്‍സിപ്പല്‍ ടി.പി. ദിനേശന്, ടി.എ.ശ്രീജി, പി.കെ.ബഷീര്‍, ഒ.പി.ഗിരീഷ് ,കെ.പി.സാഹിറ, രാധിക എന്നിവര്‍ സംസാരിച്ചു.

