പാലിയേറ്റീവ് കെയര്‍ വാഹനം തടഞ്ഞു നിര്‍ത്തി അക്രമം: പ്രതികള്‍ റിമാന്റില്‍

കൊയിലാണ്ടി : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ജീവനക്കാരെയും ഡ്രൈവറെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ചെങ്ങോട്ടുകാവ് സ്വദേശികളായ നാസര്‍, സക്കീര്‍ എന്നീ പ്രതികളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ചെങ്ങോട്ടുകാവ് കോറോത്ത്താഴ വെച്ചായിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ രണ്ട് പ്രതികളെയും കൊയിലാണ്ടി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
