പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം

മേപ്പയ്യൂർ: പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം. ഭിന്നശേഷിക്കാരുടെ ആജീവനാന്ത സംരക്ഷണത്തിനും, ശാക്തീകരണത്തിനുമായി മീറോട് മലയ്ക്ക് സമീപം പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ ബ്രോഷർ പ്രകാശനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ഗോപാലൻ നായർ, മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, കെ. രാജീവൻ, ഇ. അശോകൻ, എം.കെ. രാമചന്ദ്രൻ, അബ്ദു റഹ്‌മാൻ തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിച്ചു.

