പാനൂര്‍ ടൗണില്‍ നിയന്ത്രണംവിട്ട മിനി ലോറിയിടിച്ച് ഒരാള്‍ മരിച്ചു

തലശേരി : പാനൂര്‍ ടൗണില്‍ മിനി ലോറി നിയന്ത്രണംവിട്ട് ഓട്ടോസ്റ്റാന്ഡിലേക്കും കടകളിലേക്കും പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. പാനൂര്‍ ലക്ഷം വീട് കോളനിക്കുത്ത് ഹംസയാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കുണ്ട്. ഇന്ന് ഒന്നരയോടെയാണ് അപകടം. ഇന്നു പുലര്‍ച്ചെ പാനൂര്‍ ഗുരുസന്നിധിക്കു സമീപം നിയന്ത്രണംവിട്ട ലോറി ഇടിച്ചു വൈദ്യുത തൂണ് തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.
