പാചതവാതക വില വർദ്ധനവിനെതിരെ സി.പി.ഐ.എം പ്രതിഷേധം

കൊയിലാണ്ടി: പാചകവാതക സിലിണ്ടറിന്റെ വില വലിയതോതിൽ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ സി.പി.ഐ.എം കൊയിലാണ്ടിയിൽ പ്രതിഷേധിച്ചു. സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയകമ്മറ്റി അംഗം അഡ്വ: എൽ.ജി ലിജീഷ്, ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ, പി. ചന്ദ്രശേഖരൻ, യു.കെ ചന്ദ്രൻ, പി.വി സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
