പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്കി

പേരാമ്പ്ര: പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്കി. ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. ഖനനവിരുദ്ധ സമരമേഖലയായ മുതുകാട് പയ്യാനിക്കോട്ട പ്രദേശം യാത്രാംഗങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികളുമായി സംവദിച്ചു.
മുതുകാട് അങ്ങാടിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ജാഥാ വൈസ് ക്യാപ്റ്റന്‍ ടി.എം. സത്യന്, എം.പി. കുഞ്ഞിക്കണാരന്‍, പത്മനാഭന് കടിയങ്ങാട്, വര്‍ഗീസ് കോലത്തുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്രയിലെ സ്വീകരണ സമ്മേളനം ഡോ. കെ.എന്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.പി. കുഞ്ഞിക്കണാരന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ജോണ്‍ പെരുവന്താനം, എസ്. ബാബുജി, ടി.എം.സത്യന്, ഇ.പി. അനില്‍, ധനേഷ് കാരയാട്, പ്രദീപന് കുതിരോട്, പി.എം. ഗിരീഷ്, എം.കെ. മുരളീധരന് എന്നിവര്‍ സംസാരിച്ചു. 30 വരെ ജില്ലയില്‍ പര്യടനം നടത്തും.

