പശുമോഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം

പാറ്റ്ന> പശുമോഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ബീഹാറിലാണ് പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയ മൂവരും പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കഴിഞ്ഞ ദിവസം ത്രിപുരയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

