പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ഇലക്ട്രിക് ബസ് കൊച്ചിയിലെത്തി

കൊച്ചി: കെ.എസ്.ആര്.ടി.സി.പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ഇലക്ട്രിക് ബസ് കൊച്ചിയിലെത്തി. വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെയാണു ഇലക്ട്രിക് ബസ്സ് കന്നി യാത്ര നടത്തിയത്. മന്ത്രിക്കും ജന പ്രതിനിധികള്‍ക്കും ഒപ്പം നിരവധി പേരാണു ബസ്സിന്റെ കന്നിയാത്രയില്‍ പങ്ക് ചേര്‍ന്നത്.
വലിയ ആഘോഷമായാണു കൊച്ചി ഇലക്ട്രിക് ബസ്സിനെ സ്വീകരിച്ചത്. വൈറ്റില ഹബ്ബില്‍ ബസ്സില്‍ യാത്ര ചെയ്യാനും സെല്‍ഫിയെടുക്കാനുമായി നിരവധി പേരാണു എത്തിച്ചേര്‍ന്നത്. ആദ്യമായി കൊച്ചിയിലെ നിരത്തുകളില്‍ സര്‍വ്വീസ് ആരംഭിക്കുന്ന കെ.എസ്.ആര്.ടി.സി.യുടെ ഇലക്ട്രിക് ബസ്സിനു യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്.

മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ ചാര്‍ജ്ജ് ചെയ്താല്‍ മുന്നൂറ്റന്പത് കിലോമീറ്റര്‍ ഇലക്ട്രിക് ബസ്സിനു സഞ്ചരിക്കാനാകും. കേരളത്തിലെ രോഡുകള്ക്ക് അനുയോജ്യമാണു ബസ്സിന്റെ ഘടനയെന്ന് കമ്ബനിയും അവകാശപ്പെടുന്നുണ്ട്.

വൈറ്റില മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയാണു ഇലക്ടിര്ക് ബസ്സിന്റെ ആദ്യ സര്‍വ്വീസ്. പരീക്ഷണം വിജയമായാല്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് ബസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം മന്ത്രി പ്രൊഫ. രവീന്ദ്ര നാഥ് പറഞ്ഞു.

