പരീക്ഷക്കെത്തിയ അമ്മക്കൊപ്പം ഉണ്ടായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച് ഡ്യൂട്ടി കോണ്‍സ്റ്റബിള്‍

പൊലീസ് കോണ്‍സ്റ്റബിള്‍ റിക്ക്രൂട്ട്മെന്റ് പരീക്ഷക്കെത്തിയ അമ്മക്കൊപ്പം ഉണ്ടായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ പരീക്ഷ കഴിയും വരെ പരിചരിച്ച് ഡ്യൂട്ടി കോണ്‍സ്റ്റബിള്‍. തെലങ്കാനയിലെ മെഹ്ബൂബനഗര് ബോയ്സ് ജൂനിയര്‍ കോളേജില്‍ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കിടെയാണ് ആരുടെയും മനസിനെ കുളിരണിയിപ്പിക്കുന്ന, നന്മയുടെ പ്രതീകമായി പൊലീസ് മാറിയത്.
മെഹബൂബ ജില്ലയിലെ മൂസാപേട്ട് പൊലീസ് സ്റ്റേഷനിലെ മുജീബ് അഖാ റഹ്മാന് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് പരീക്ഷ കഴിയും വരെ കുഞ്ഞിനെ കൊഞ്ചിച്ചും ലാളിച്ചും കുഞ്ഞിനെ ഭദ്രമായി പരിചരിച്ചത്. പരീക്ഷക്കായി എത്തിയ അമ്മ കുഞ്ഞിനെ കൂടെ വന്ന പെണ്‍കുട്ടിയെ ഏല്‍പ്പിച്ചാണ് പരീക്ഷക്കായി പ്രവേശിച്ചത്. .

എന്നാല്‍ തൊട്ടു പിന്നാലെ കുഞ്ഞ് നിര്‍ത്താതെ കരയാന്‍ ആരംഭിച്ചു. ഈ കരച്ചില് കണ്ടുകൊണ്ടാണ് മുജീബ് കുഞ്ഞിനെ കൈയില്‍ എടുത്തത്. എന്നാല്‍ അദ്ഭുതമെന്നു തന്നെ പറയട്ടെ കുഞ്ഞ് കരച്ചില് നിര്‍ത്തുകയും മുജീബിനോട് പെട്ടെന്ന് അടുക്കുകയും ചെയ്തു.

നാലു മാസം പ്രായമുള്ല ആണ്‍കുട്ടിയായിരുന്നു. ഈ രംഗം സമീപത്തു നിന്ന ആരൊ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നാലെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.തെലുങ്കാന ഐപിഎസ് ഉദ്യോഗസ്ഥ രമ രാജേശ്വരി ഉള്‍പ്പടെയുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു .

