പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച്
പയ്യോളി: പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. കണ്ണൂർ ആലക്കോട് സ്വദേശികളായ കാർത്തികപുരം ഗവ. ഹൈസ്കൂൾ അധ്യാപകൻ ചിറപുറത്ത് ജിജി (43), ഭാര്യ മടയാട്ട് സ്കൂൾ അധ്യാപിക മായ (40), മക്കളായ ആവണി (13), അനയ് (7), അമയ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ പയ്യോളി ടൗണിലാണ് അപകടം. ലോറി നിർത്താതെ പോയി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ടൗണിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും സ്ഥലത്തെത്തിയ പോലീസുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മികച്ച അധ്യാപകനുള്ള അവാർഡ് സ്വീകരിക്കാൻ കോട്ടയത്തുപോയി തിരിച്ചുവരികയായിരുന്നു ജിജിയും കുടുംബവും.




                        
