പന്തലായനി അഘോര ശിവക്ഷേത്രത്തിൽ സംഘടിപ്പിച്ച നൃത്താർച്ചന ശ്രദ്ധേയമായി

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ സംഘടിപ്പിച്ച നൃത്താർച്ചന ശ്രദ്ധേയമായി. ശാസ്ത്രീയ നൃത്തകലയുടെ നഷ്ടമായ പ്രതാപത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നൃത്താർച്ചന സംഘടിപ്പിച്ചത്.
പന്തലായനി അഘോര ഗിവക്ഷേത്രം, കുറുവങ്ങാട് ശിവക്ഷേത്രം, ഭരതാഞ്ജലി പെർഫോമിംഗ് ആർട്സ് സെന്റെർ എന്നിവയുടെയും, വിവിധ ഡാൻസ് സ്കൂളുകളിലെ വിദ്യാർത്ഥികളും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും ജപ്പാനിൽ നിന്നും എത്തിയ മിഹോകടോക, യുവായോ കോട്ട എന്നിവരും എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി, ഭർത്താവ് ശ്രീകാന്തും നൃത്താർച്ചനയിൽ പങ്കാളികളായി 75 ഓളം നർത്തകരാണ് പങ്കെടുത്തത്.

ശിവരാത്രി ദിവസം കാലത്ത് 6.30 ഓടെ ആരംഭിച്ച നൃത്താർച്ചന വൈകീട്ട് 6 മണിയോടെ ഭരതാഞ്ജലി മധുസൂദനന്റെ നൃത്തത്തോടെയാണ് സമാപിച്ചത്. സമാപന ചടങ്ങിൽ ഡോ. കെ. ഗോപിനാഥ്, ഡോ. ഇ.സുകുമാരൻ, പത്മശ്രീ ഗുരു ചേമഞ്ചരി, തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

