പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് ജന്മനാട്ടിൽ പൗര സ്വീകരണം

കൊയിലാണ്ടി: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ജൻമനാടിന്റെ പ്രൗഡോജ്വല സ്വീകരണം. കഴിഞ്ഞ ദിവസം ദൽഹിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട ജൻമനാട്ടിൽ തിരിച്ചെത്തി പൊയിൽക്കാവ് ടൗണിൽ നിന്നും തുറന്ന ജീപ്പിലാണ് ചെങ്ങോട്ടുകാവിലെക്ക് ആനയിച്ചത് ബാൻറ് മേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വ്യാപാര വ്യവസായികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.
കെ.ദാസൻ എം.എൽ.എ. സ്വീകരണ പരിപാടി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗീതാനന്ദൻ, മുൻ എം.എൽ.എ. പി.വിശ്വൻ, ടി. വി. സാദിഖ്, ടി. വി. നുസ്റത്ത്, സി. വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

