പത്മശ്രീ ഗുരു ചേമഞ്ചേരിയെ അനുമോദിക്കാൻ സുരേഷ് ഗോപി കഥകളി വിദ്യാലയത്തിൽ

കൊയിലാണ്ടി: മനുഷ്യ മനസ്സിലെ മാലിന്യങ്ങൾ കഴുകി കളയാനുള്ള ശക്തമായ മർഗമാണ് കലയെന്നും, ജാതി, മത, വർഗ്ഗീയ ചിന്തകളുടെ ഭാഗമായുള്ള എല്ലാ വിധ അസഹിഷ്ണുത കളേയും, ഇല്ലാതാക്കാൻ കലാപ്രവർത്തനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് രാജ്യസഭാ എം.പി.യും, നടനുമായ സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ഗുരുശ്രേഷ്ഠ സമ്മാൻ അവാർഡ് ലഭിച്ച കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുമോദിക്കാനായി കഥകളി വിദ്യാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടാ നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, ടി.പി. ജയചന്ദ്രൻ, വാർഡ് മെമ്പർ പ്രിയ ഒരുവമ്മൽ, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, എൻ. വി സദാനന്ദൻ, കെ. ദാമോദരൻ സംസാരിച്ചു.
