പത്തനംതിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു

കോയമ്പത്തൂര്‍: പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കടമ്മനിട്ട അങ്കണവാടിക്ക് സമീപം തേക്കുംപറമ്ബില് സജിലി(സോമു-23)നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രണയാഭ്യര്‍ഥന നടത്തിയ സജില്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. പ്രായപൂര്‍ത്തിയായ ശേഷം ആലോചിക്കാമെന്നും ഫോണ്‍വിളികള്‍ വേണ്ടെന്നും വിലക്കിയിരുന്നു. എന്നാല്‍ വീടുവിട്ട് ഇറങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെട്ട് പ്രതി എത്തുകയും പെണ്‍കുട്ടി അതിനെ എതിര്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് വൈകുന്നേരം കുടുംബവീട്ടില്‍ ഇരിക്കുമ്പോഴാണ് പ്രതി കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. പ്രതിയെ പിന്നീട് പൊള്ളലേറ്റ നിലയില്‍ ആളൊഴിഞ്ഞ വീട്ടില്‍ പിടികൂടി. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

